നിയമകുരുക്കുകള് മറികടന്ന് ക്വാഡ്രി സൈക്കിളുകള്‍ ഒടുവില്‍ നിരത്തിലേക്ക്. നഗര ഗതാഗത മേഖലയില്‍ ഓട്ടോറിക്ഷകള്‍ക്ക് പകരക്കാരനാകുമെന്ന് കരുതപ്പെടുന്ന ക്വാഡ്രി സൈക്കിളുകള്‍ക്ക് ഒക്ടോബര്‍ ഒന്നുമുതല്‍ റോഡിലിറങ്ങാനാണ് അന്തിമ അനുമതി നല്‍കിയത്. ഓട്ടോറിക്ഷകള്‍ക്കും പാസഞ്ചര്‍ കാറുകള്‍ക്കുമിടയില്‍ പെടുന്ന ക്വാഡ്രി സൈക്കിളുകള്‍ ഹൈവേകള്‍ ഒഴിച്ചുള്ള റോഡുകളില്‍ പാസഞ്ചര്‍ വാഹനമായും ചരക്ക് കൊണ്ടുപോകുന്നതിനുമാണ് ഉപയോഗിക്കാന്‍ കഴിയുക. നാലുപേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന വാഹനത്തില്‍ സുരക്ഷാ മുന്‍ കരുതലായി എല്ലാ യാത്രക്കാര്‍ക്കും സീറ്റ്ബെല്‍റ്റുകള്‍ ഉണ്ടാകണമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്‍െറ നിര്‍ദേശം. കാറുകള്‍ക്ക് സമാനമായ ബ്രേക്കിംഗ് സംവിധാനവും ഹാര്‍ഡ് ടോപ്പും ഡോറും നിര്‍ബന്ധമാണ്. വലിയ അക്ഷരത്തില്‍ 'Q' എന്ന് എഴുതിയിട്ടുള്ളതിനാല്‍ ഇവ വേഗത്തില്‍ തിരിച്ചറിയാനും കഴിയും.
നിലവില്‍ ബജാജിന്‍െറ ആര്.ഇ60 ആണ് ഈ വിഭാഗത്തില്‍ പുറത്തിറങ്ങാന്‍ കാത്തിരിക്കുന്ന വാഹനം. ടാറ്റാ നാനോക്ക് ബദല്‍ ലക്ഷ്യമിട്ട് 2012ലെ ആട്ടോ എക്സ്പോയില്‍ ആര്.ഇ 60 പുറത്തിറക്കിയെങ്കിലും വാഹനം സുരക്ഷിതമല്ലെന്നും കാറായി പരിഗണിക്കാന്‍ കഴിയില്ലെന്നുമുള്ള മുന്‍നിര വാഹന നിര്‍മാതാക്കളുടെ വാദം കണക്കിലെടുത്ത് സര്‍ക്കാര്‍ അനുമതി വൈകിക്കുകയായിരുന്നു. ഒടുവില്‍ ക്വാഡ്രി സൈക്കിള്‍ എന്ന പുതിയ വിഭാഗത്തില്‍ ആര്.ഇ60നെ ഉള്‍പ്പെടുത്തുകയായിരുന്നു.

ഇപ്പോള്‍ മുച്ചക്രവാഹനങ്ങളുടെ ഗണത്തിലുള്ള ചട്ടങ്ങള്‍ക്ക് സമാനമായി നിശ്ചിതമാനദണ്ഡങ്ങളോടെയായിരിക്കും ഇവ നിരത്തുകളിലേക്ക് ഇറക്കുക. അടുത്തിടെ ബജാജ് ഓട്ടോ ലിമിറ്റഡ് 200 സി.സി. പെട്രോള്‍ എന്‍ജിനുള്ള ക്വാഡ്രിസൈക്കിളുകള്‍ പുറത്തിറക്കിയിരുന്നു.
മണിക്കൂറില്‍ 70 കിലോമീറ്ററായിരിക്കും ഇതിന്റെ പരമാവധി വേഗം. ഒരു ലിറ്റര്‍ പെട്രോളില്‍ 35 കിലോമീറ്റര്‍ ഓടിക്കാനാകുന്നവയാണ് ഇവ. ഇവയുടെ ബോഡിയില്‍ ക്യു എന്ന് ഇംഗ്ലീഷില്‍ വ്യക്തമായി എഴുതും. വാണിജ്യ വാഹനങ്ങളുടെ വിഭാഗത്തില്‍ ഇവയ്ക്ക് രജിസ്ട്രേഷന് ആവശ്യമാണ്. നഗരപരിധിയില്‍ മാത്രമേ ഇവ ഓടിക്കാനാകൂ. ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സും വേണം.

പെട്രോള്‍,എല്‍.പി.ജി,സി.എന്‍.ജിവേരിയന്റുകളിലായുള്ള ആര്.ഇ 60ന്‍െറ പരിഷ്കരിച്ച മോഡല്‍ 2014ലെ ദല്‍ഹി ആട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചിരുന്നു. 216 സി.സിയുടെ ട്രിപ്പിള്‍ സ്പാര്ക്കോട് കൂടിയ നാല് വാല്‍വ് ലിക്വിഡ് കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്ടഡ് എഞ്ചിനാണ് കരുത്ത്. 37 കിലോമീറ്ററാണ് പുതിയ മോഡലിന്‍െറ മൈലേജ്. ഒരു കിലോമീറ്റര്‍ സഞ്ചരിക്കുമ്പോള്‍ 60 ഗ്രാം കാര്‍ബണ്‍ ഡയോക്സൈഡ് മാത്രമാണ് വാഹനം പുറന്തള്ളുകയെന്ന് ബജാജ് അവകാശപ്പെടുന്നു. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്സ്മിഷന് മോഡലിലുള്ള വാഹനത്തിന്‍െറ ഗിയര്‍ലിവര്‍ ഡാഷ്ബോര്‍ഡിലാണ്. 70 കിലോമീറ്ററാണ് പരമാവധി വേഗം. ആര്‍ഇ 60ന്‍െറ ഉല്‍പ്പാദനം വാണിജ്യാടിസ്ഥാനത്തില്‍ എന്ന് തുടങ്ങുമെന്നത് സംബന്ധിച്ച് ബജാജ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
പിയാജിയോ മോട്ടോഴ്സും ക്വാഡ്രിസൈക്കിളുമായി ഇന്ത്യന്‍ വിപണി പിടിക്കാന്‍ ഒരുങ്ങുകയാണ്. എന്‍ ടി ത്രീ എന്ന മോഡലിന്റെ പ്രോട്ടോടൈപ്പ് ഇവര്‍ കഴിഞ്ഞ ദല്‍ഹി ആട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചിരുന്നു. മൂന്ന് പേര്‍ക്കിരിക്കാവുന്ന ഈ മോഡലിന് 230 സി.സി അല്ളെങ്കില്‍ 350 സി.സി എഞ്ചിനാകും കരുത്തേകുക. 33 കിലോമീറ്ററാണ് പ്രതീക്ഷിത മൈലേജ്. ഒരു കിലോമീറ്ററില്‍ 70 ഗ്രാം കാര്‍ബണ്‍ ഡയോക്സൈഡാകും ഇവന് പുറന്തള്ളുക. മഹീന്ദ്രയടക്കം വാഹന നിര്‍മാതാക്കളും ഈ വഴിയിലേക്ക് തിരിയാനുള്ള ഒരുക്കത്തിലാണ്.